
കൊച്ചി: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വികസനത്തിനും നിർണായക സംഭാവനകൾ നൽകിയ ശക്തയായ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് മുൻമന്ത്രി കെ. ബാബു. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനും രാജ്യതാൽപര്യങ്ങൾക്ക് മുൻഗണന നൽകാനും അവർ കാണിച്ച രാഷ്ട്രീയ ഇച്ഛാശക്തി ഇന്നും പ്രസക്തമാണ്. ദാരിദ്ര്യനിർമാർജനം, ബാങ്ക് ദേശസാൽക്കരണം, ഭക്ഷ്യസുരക്ഷ, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടികൾ രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനവും വെല്ലുവിളികൾ നേരിടുന്ന സമകാലിക സാഹചര്യത്തിൽ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളും ഭരണദർശനവും കൂടുതൽ പ്രസക്തമാണ്. ജനങ്ങളെ ഒന്നിപ്പിക്കുകയും രാജ്യത്തിന്റെ വൈവിധ്യങ്ങൾ സംരക്ഷിക്കുകയും സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതവും ഭരണനേട്ടങ്ങളും കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും പ്രചോദനമാണെന്നും കെ. ബാബു കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎൽഎ അധ്യക്ഷത വഹിച്ചു. അജയ് തറയിൽ, വി.പി. സജീന്ദ്രൻ, ടി.ജെ. വിനോദ് എംഎൽഎ, ഡൊമിനിക് പ്രസന്റേഷൻ, ജയ്സൺ ജോസഫ്, ദീപ്തി മേരി വർഗീസ്, ശ്രീനിവാസൻ കൃഷ്ണൻ, ഐ.കെ. രാജു, ടി.എം. സക്കീർ ഹുസൈൻ, എൽദോസ് കുന്നപ്പിള്ളി, എം.എ. ചന്ദ്രശേഖരൻ, മുഹമ്മദ് കുട്ടി മാസ്റ്റർ, ലൂഡി ലൂയിസ്, കെ.എം. സലീം, ജോസഫ് ആന്റണി, അബ്ദുൽ ലത്തീഫ്, ബാബു പുത്തനങ്ങാടി, അജിത്ത് അമീർ ബാവ, കെ.എം. റഹീം, കെ.പി. ബാബു, എം.ടി. ജയൻ, എൻ.ആർ. ശ്രീകുമാർ, സിന്റ ജേക്കബ്, സി.പി. ജോയ്, കെ.പി. തങ്കപ്പൻ, പി.എൻ. ഉണ്ണികൃഷ്ണൻ, പി.ബി. സുനീർ, എൻ.ജെ. ടോമി, വി.കെ. ശശികുമാർ, പി.വി. സജീവൻ, ഗീത സജീവ്, സുനില സിബി, കെ.വി. ആന്റണി എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








